മണോളി മൊയ്തു മാസ്റ്റർ നിര്യാതനായി

വടകര: ചെരണ്ടത്തൂർ അൻസാറുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റും ചെരണ്ടത്തൂർ എം. എൽ പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്ന മണോളി മൊയ്തു മാസ്റ്റർ (മന്നോത്ത് വാതുക്കൽ) മരണപ്പെട്ടു. 89 വയസ്സായിരുന്നു. സാമൂഹ്യ സാമുദായിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. മണിയൂർ മണ്ഡലം കോൺഗ്രസ്സ് ട്രഷറർ, ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ്, അടുക്കത്ത് യു.പി സ്കൂൾ പ്രധാനാദ്ധ്യപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ദീർഘകാലമായി അൻസാറുൽ ഇസ്‍ലാം മഹല്ല് പ്രസിഡന്റാണ്.

ഭാര്യ: കുഞ്ഞായിഷ. മക്കൾ: കുഞ്ഞമ്മത് (ഖത്തർ), അബ്ദുൾ സലീം (സൗദി) നസീമ(നടുവണ്ണൂർ).

മരുമക്കൾ ഉമ്മർക്കോയ (നടുവണ്ണൂർ )റുഖിയ, റസിയ. സഹോദരങ്ങൾ: മണോളി കുഞ്ഞബ്ദുള്ള മാസ്റ്റർ കാർത്തികപ്പള്ളി, ഇബ്രായി മാസ്റ്റർ നരിക്കൂട്ടും ചാൽ, ഹസ്സൻ കാർത്തികപ്പള്ളി, മറിയം, ഹലീമ, കുഞ്ഞാമി, ആയിഷ.

Tags:    
News Summary - Manoli Moithu Master passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.