കൊടുവള്ളിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കൊടുവള്ളി:കോവിഡ് ബാധിച്ച് കോഴിക്കോട്​ മെഡിക്കൽ കോളജ് ആശുപത്രിയിൽചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കരുവൻപൊയിൽ വാഴപ്പുറത്ത് വി.പി.റിയാസ് (35 ) ആണ് തിങ്കളാഴ്ച്ച രാവിലെ മരണപ്പെട്ടത്.

സോളിഡാരിറ്റി കൊടുവള്ളി ഏരിയാ സെക്രട്ടറിയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ (റിട്ട. പ്രധാന അധ്യാപകൻ പന്നൂർ ഗവ.ഹൈസ്കൂൾ). മാതാവ്: ഇ.സഫിയ. ഭാര്യ: ഹുസ്ന ബക്കർ കൊടിയത്തൂർ.

മക്കൾ: റബീഹ് റഹ്മാൻ, ഇസ്സ ഫാത്തിമ, അലിഫ് (വിദ്യാർഥികൾ),ബിസ്മ ബിൻത്. സഹോദരങ്ങൾ ഷബീർ, ജാബിർ (ജിദ്ദ).

Tags:    
News Summary - man who was in treatment for covid died in koduvalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.