മുഹമ്മദലി
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. കോഴിക്കോട് കാരപ്പറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ് സ്വദേശി തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി (63) ആണ് കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ മരിച്ചത്. റിയാദിൽ ആറു വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ കോയ, മാതാവ്: ബിച്ച, ഭാര്യ: സുനീറ, മകൻ: അദ്നാൻ, ഹനാൻ, അഫ്നാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുഹമ്മദ് ബഷീറിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.