Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്.
അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്. അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.