പവിത്രൻ
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. നരിക്കുനി പാടന്നൂർ മേക്കയിൽപാട് പി. പവിത്രൻ (55) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം. ബഹ്റൈനിലെത്തിയിട്ട് 16 വർഷമായി. മുഹറഖിലെ ട്വിൻസ് സലൂണിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ആദർശ് (ബഹ്റൈൻ), അഭിജിത്. മനോജ് വടകരയുടെ നേതൃത്വത്തിൽ ബി.കെ.എസ്. എഫ് ടീം അംഗങ്ങളുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.