കക്കോടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടർ മരിച്ചു. കക്കോടി മുക്ക് പാറക്കൽ ദിനേശ് ബാബു (44) ആണ് ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മുമ്പ് ഹൃദയ സംബന്ധമായ ശസ്ത്രകിയ കഴിഞ്ഞയാളായിരുന്നു. രണ്ടാഴ്ച മുമ്പ് ഭാര്യയുമൊരുമിച്ച് ബൈക്കിൽ പോകെവെ നായ കുറുകെ ചാടിയതിനെ തുടർന്ന് െെബെക്കിൽ നിന്ന് വീണ് തോളെല്ല് പൊട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്ക് വന്നതായിരുന്നു. മൂന്ന് ദിവസം മുമ്പ് ശ്വാസതടസ്സം വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യക്കും സഹോദരിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. മാതാവ് പരേതയായ ശാന്ത. ഒരു മകനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.