Posted On
date_range Updated On
date_range വടകര അഴിയൂരിൽ രണ്ട് കോവിഡ് മരണം
വടകര(കോഴിക്കോട്): കോവിഡ് ബാധിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടു പേർ മരിച്ചു. ഇരുവരും കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പാലക്കാട് ഹോട്ടൽ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാർഡ് മനയിൽ മുക്കിലെ ദാറുൽ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാർഡ് കറുപ്പകുന്നിലെ മാകൂട്ടത്തിൽ മീത്തൽ ബാലകൃഷ്ണനും (62) എന്നിവരാണ് മരിച്ചത്.
എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവിൽ ആയിരുന്നു. ഈ മാസം നാലാം തീയതി മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഹാജിയാർ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കി. ഭാര്യ: പഞ്ചാരൻ്റെ വിട ആയിഷ. മക്കൾ: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്.
ബാലകൃഷ്ണൻ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്. ഭാര്യ:അജിത. മക്കൾ: അദീഷ്, ജിബീഷ്, അജേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.