ബസിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കല്ലായി ഫെഡ. ബാങ്കിന് സമീപം ബുധനാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുണ്ടുങ്ങൽ സ്രാങ്കിന്റകത്ത് അബ്ദുൽ ഖാദർ (60) ആണ് മരിച്ചത്.

‘കല്ലായ് ഹബ്ബ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പരേതരായ മുച്ചിന്തിയകം മൊയ്തീൻ കോയയുടെയും എസ്. ഇച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: ചെറിയ അറക്കൽ നസ്ന. മക്കൾ: റിത്താസ്, ഫാത്തിമ സുഹ. മരുമകൻ: സൂപ്പിക്കാവീട്ടിൽ നിസാമുദ്ദീൻ.

സഹോദരങ്ങൾ: എസ്. അബ്ദുറഹിമാൻ, അബ്ദുൽ വാഹിദ്, യാക്കൂബ്, സുബൈദ, കച്ചു, റംല, പരേതനായ ബഷീർ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് കണ്ണമ്പറമ്പ് പള്ളിയിൽ.

Tags:    
News Summary - abdulkhader accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.