സഹദ്
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. നന്തിബസാർ സ്വദേശി സഹദ് കുതിരോടി (49) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. ആർട്ട് വിഷ്വൽ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് അംഗമാണ്.
പിതാവ്: കെ.വി.സി. മുഹമ്മദ്. മാതാവ്: അലീമ. ഭാര്യ: നജ്മ. മക്കൾ: ആദിൽ, അസീബ, ജെദി. സഹോദരങ്ങൾ: മുനീർ, അനസ് (കുവൈത്ത്). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായുള്ള നടപടികൾ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.