കോഴിക്കോട് സ്വദേശി സലാലയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ

സലാല: കോഴിക്കോട് ചെറുവാടി സ്വദേശി അസരികണ്ടി വീട്ടിൽ ബീരാൻ കുട്ടി എന്ന മുഹമ്മദ് ( 58) സലാലയിൽ നിര്യാതനായി. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വർഷങ്ങളായി സലാല സെന്ററിൽ അൽ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. 30 വർഷത്തിലധികമായി സലാലയിൽ ഉണ്ട്.

ഭാര്യ: സറീന. മക്കൾ: മിൻഹാജ്, മിയാദ, മാഹിർ, അക്ബർ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ അറിയിച്ചു.

Tags:    
News Summary - Kozhikode native found dead in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.