കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നടത്തിയ അൻപത്തിയൊന്നാമത് ജന്മദിന സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യുന്നു. 

യുവജനങ്ങൾ കേരളത്തിന്റെ ശക്തി സ്രോതസ് : തോമസ് ചാഴിക്കാടൻ


കോട്ടയം : യുവജനങ്ങൾ കേരളത്തിന്റെ ശക്തി സ്രോതസ് എന്ന് തോമസ് ചാഴികാടൻ എംപി കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ അൻമ്പത്തിയൊന്നാം ജന്മദിന സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടത്തിൽ യുവാക്കൾ സമൂഹത്തിന് ചെയ്ത സേവന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവണ്മെന്റ് ചിഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി.

സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനവും സുവനീർ പ്രകാശനവും കോവിഡ് മഹാമാരിയെ തുടർന്ന് ആറുമാസത്തേക്ക് കൂടി നീട്ടിവെച്ചിരിക്കുന്നതായി സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക അറിയിച്ചു. ഈ കാലയളവിൽ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ട കാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ ഉർചിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ. ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മലാ ജിമ്മി, വിജി എം തോമസ്, ജോസഫ് സൈമൺ, അഡ്വ. റോണി മാത്യു, സാബു കുന്നേൻ,സുമേഷ് ആൻഡ്രൂസ്, ഷെയിൻ കുമരകം, ദീപക് മാമ്മൻ മത്തായി, പിള്ളേ ജയപ്രകാശ്, ആൽബിൻ പേണ്ടാനം, അഖിൽ ഉള്ളംപള്ളി, ബിനോയ്‌ ആനവിലാസം, ഷിബു തോമസ്, സിറിയക് ചാഴികടൻ, ബിജു ഇളംതുരുത്തി, മധു നമ്പൂതിരി,സതീഷ് എറമനങ്ങാട്ട് , മാത്യു നൈനാൻ, അരുൺ കോഴിക്കോട്, ജിത്തു ജോർജ്, സതീഷ് കോശി, വിഴിക്കത്തോട് ജയകുമാർ, രാജേഷ് പള്ളം, എൽബി കുഞ്ചറക്കാട്ടിൽ, ബിനു ഒറവക്കാൻകുഴി എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Thoms Chazhikadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.