Posted On
date_range Updated On
date_range കൂട്ടിക്കൽ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി
ദോഹ: കൂട്ടിക്കൽ സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരസ്ഥാപന ഉടമ ഇടത്തുംകുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (മുൻ ചീഫ് സബ് എഡിറ്റർ, മാധ്യമം), പരേതനായ ഇ.പി. ഷാനവാസ് (ഷാനി). ഖബറടക്കം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.