കെ. ദാമോദരമാരാര്‍
Posted On
date_range Updated On
date_range കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു
കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എ.എസ്.ഐ. ആയിരുന്നു.
ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.