Posted On
date_range Updated On
date_range ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചെറുവത്തൂർ: ചെറുവത്തൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ തങ്കയത്തെ എ.ജി നിഷാദ് (25) ആണ് മരിച്ചത്.
ചെറുവത്തൂർ കെ .എച്ച്. ആശുപത്രിക്ക് സമിപം ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം. കാലിക്കടവിലേക്ക് വരികയായിരുന്ന ബൈക്കിൽ ബസ്സിടിക്കുകയായിരുന്നു.
ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഹസ്സൻ്റെയും എ.ജി. ഉമൈബയുടെയും മകനാണ്. ഭാര്യ - മിനാസിയ (മംഗലാപുരം ) മകൾ: നൂഹി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.