Posted On
date_range Updated On
date_range മൊഗ്രാലിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ തിളങ്ങി യു.എ.ഇ പൗരന്മാർ
മൊഗ്രാൽ പുത്തൂർ: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വിദേശ പൗരന്മാരും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശികളായ ഖാലിദ് സഈദ് അൽ കാഹബി, ഉബൈദ് അൽ ദഹേരി, ഹസ്സ ഉബൈദ് അൽ ദഹേരി, അബ്ദുല്ല മുഹമ്മദ് അൽ കമാലി എന്നിവരാണ് മൊഗ്രാൽ പുത്തൂർ സ്കൂളിൽ കുട്ടികളോടൊപ്പം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തത്.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാസർകോട് എത്തിയത്. നജീബ് ആൻഡ് മുജീബ് ഫൗണ്ടേഷൻ ജി.എച്ച്.എസ്.എസ് മൊഗ്രാൽപുത്തൂർ സ്കൂളിൽ നടപ്പക്കുന്ന ജി-ജ്ഞാൻ പദ്ധതിയുടെ അവാർഡ് ദാനചടങ്ങിലും ഇവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ വീക്ഷിക്കുകയും, വിദ്യാർഥികൾക്ക് അധ്യാപകർക്കും ഒപ്പം ദേശീയ പതാകയുമായി ഫോട്ടോക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി മനോഹരമായിരുന്നുവെന്നും ഇനിയും കേരളത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.