Posted On
date_range Updated On
date_range തറാവീഹ് നമസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു
കുമ്പള: തറാവീഹ് നമസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)യാണ് മരിച്ചത്.
വ്യാഴാഴ് രാത്രി തറാവീഹ് നമസ്കാരത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്‍ററിന്‍റെയും സമസ്തയുടെയും പ്രവർത്തകനായിരുന്നു.
ഭാര്യ: ബുഷ്‌റ. മക്കൾ: അഫ്‌ലഹ്, അഫ്രാസ്, ശമ്മാസ്, ഇഫത്ത്. സഹോദരങ്ങൾ: യൂസഫ്, ഫറൂഖ്, കബീർ, നസീറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.