Posted On
date_range Updated On
date_range ചരിത്രകാരൻ വി.കെ. കുട്ടു അന്തരിച്ചു
ഉളിയിൽ(കണ്ണൂർ): ചരിത്രകാരനും ഗ്രന്ഥകർത്താവുമായ കുന്നിൽ കീഴിൽ റംലാസിൽ വി.കെ. കുട്ടു (93) അന്തരിച്ചു. എഴുത്തുകാരനായ അദ്ദേഹം മലബാർ ചരിത്രവുമായി ബന്ധപ്പെട്ട് അഞ്ചു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഉളിയിൽ ടൗൺ ജുമാമസ്ജിദ് രക്ഷാധികാരി, ഉളിയിൽ ഐഡിയൽ ട്രസ്റ്റ് സ്ഥാപകാംഗം, ജമാഅത്തെ ഇസ്ലാമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ടി.പി. റംല. മക്കൾ: സൗദ, ബുഖാരി (ഖത്തർ), റഹ്മത്ത്, സിദ്ദീഖ്, ഹൈറുന്നിസ, ഫാറൂഖ് (സൗദി). മരുമക്കൾ: ഹാറൂൺ, ബഷീർ, ആയിഷ, അമീന, കദീജ, പരേതനായ അനസ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.