അഡ്വ.കെ. ഗോപാലകൃഷ്ണൻ

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡന്റായിരുന്നു.

ഭാര്യ: വേങ്ങയിൽ വത്സലകുമാരി. മക്കൾ: വി. രാംമോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ), വി. രാകേഷ് (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പി.എൻ.ബി പരിബാസ് ലണ്ടൻ). മരുമക്കൾ: കെ.ടി. രൂപ, സോണി. സഹോദരങ്ങൾ: പരേതരായ കെ. മോഹനൻ നമ്പ്യാർ, മാധവിയമ്മ, അഡ്വ.കെ. ബാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, കെ. രാമകൃഷ്ണൻ, കെ. ഹരിരാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

Tags:    
News Summary - Former Chairman of Thalassery Municipality Adv.K. Gopalakrishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.