മുനിയാണ്ടി
താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു
അടിമാലി: യാത്രക്കാരുമായി പോയ ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് സോത്തുപ്പാറ ഡിവിഷനിൽ മുനിയാണ്ടിയാണ് (46) മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക്1.30 ഓടെയാണ് അപകടം. മൂന്നാറിൽനിന്ന് യാത്രക്കാരുമായി ഗുണ്ടുമല എസ്റ്റേറ്റിലേക്ക് പോകുന്നതിനിടെ പെരിയവരൈ എസ്റ്റേറ്റ് മുതുവാൻപാറക്ക് സമീപത്ത് 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
നെഞ്ചുവേദനയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ആറുപേരാണ് ജീപ്പിലുണ്ടായിരുന്നത്. സോത്തുപ്പാറ ഡിവിഷൻ സ്വദേശി രാജിന്റെ (60) പരിക്ക് ഗുരുതരമാണ്. ഇയാളെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനിയാണ്ടിയുടെ ഭാര്യ ശാന്തി. മക്കൾ: സന്തോഷ്, സതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.