Posted On
date_range Updated On
date_range അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി; വിവരമറിഞ്ഞ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചു
തൃത്താല: ഹൈസ്കൂള്‍ അധ്യാപികയെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാവിന്‍റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മകള്‍ ചികിത്സയിലാണ്. പരുതൂര്‍ പഞ്ചായത്തില്‍ മൂര്‍ക്കതൊടിയില്‍ മുന്‍ സൈനികന്‍ പീതാംബരന്‍റെ ഭാര്യ സജിനി(44)ആണ് മരിച്ചത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപികയാണ് മരിച്ച സജിനി. മാതാവിന്‍റെ വിയോഗത്തില്‍ മനംനൊന്ത മകള്‍ അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയില്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. തൃത്താല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.