Posted On
date_range Updated On
date_range ഹൃദയാഘാതം; മലകയറുന്നതിനിടെ രണ്ട് ശബരിമല തീർഥാടകർ മരിച്ചു
ശബരിമല : ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂർ അമ്മൂർ നെഹ്‌റു സ്‌ട്രീറ്റിൽ ശിവാനന്ദം വിജയരങ്കപിള്ള (60), ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി ആദിദാം സന്യാസി രാജു(56) എന്നിവരാണ് മരിച്ചത്.
മല കയറുന്നതിനിടെയാണ് ഇരുവർക്കും ഹൃദയാഘാതം അനുവപ്പെട്ടത്. ശിവാനന്ദം നീലിമല 12ാം ഷെഡിൽ വെച്ച് ചൊവ്വ രാവിലെ 6.30ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നീലിമല കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആദിദാം സന്യാസി രാജുവിനെ അപ്പാച്ചിമേട് കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.