റഫീഖ്
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ ബിസിനസുകാരൻ ജിദ്ദയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കൽവെട്ട സ്വദേശി പറവട്ടി റഫീഖ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ജിദ്ദ ശറഫിയയിലെ പഴയ ജവാസാത്ത് ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ജിദ്ദയിൽ ശഖ്‌റ എന്ന പേരിൽ സ്റ്റേഷനറി ഹോൾസെയിൽ ഷോപ്പ് അടക്കം ബിസിനസ് നടത്തിവരികയായിരുന്നു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്പനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.
പിതാവ്: പറവട്ടി മുഹമ്മദ് എന്ന മാനു ഹാജി, മാതാവ്: വരിക്കോടൻ കദീജ, ഭാര്യ: റിഷ, മക്കൾ: നിദ ഷറിൻ, റോഷൻ, രിസ്‌വാൻ, നൗറിൻ, റഫ്‌സാൻ, സഹോദരങ്ങൾ: ബശീർ, അജ്മൽ, സമീർ, ഷജീർ, ഖാനിത.
ജിദ്ദ ജാമിഅ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് അസർ നമസ്കാരാനന്തരം ബാബ് മക്ക മസ്ജിദ് ബിൻ മഹ്ഫൂസിൽ വെച്ച് ജനാസ നമസ്കാരം നിർവഹിച്ച ശേഷം അസദ് മഖ്ബറയിൽ ഖബറടക്കും. ദുബായിലുള്ള സഹോദരൻ സമീർ ജിദ്ദയിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരൻ ഷജീർ നാട്ടിൽ നിന്നും ഇന്ന് രാത്രി ജിദ്ദയിലെത്തും. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.