മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി നിര്യാതനായി

മദീന: മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. പേരാമ്പ്ര കൂത്താളി ചത്തോത്ത് വീട്ടിൽ പാണമ്പ്ര കൊയ്‌ലോത്ത് അൻദ്രു (67) ആണ് തിങ്കളാഴ്ച്ച മരിച്ചത്. മസ്ജിദുൽ ഖുബ പരിസരത്തുള്ള ഒരു ഈത്തപ്പഴക്കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു. ഉംറ നിർവഹിക്കാനായി പുറപ്പെട്ട അൻദ്രു മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഒരു വിദേശിയുടെ വാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ഉടൻ മദീനയിലെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൗദിയിൽ 23 വർഷം പ്രവാസിയായിരുന്നു.

പരേതരായ മൂസ-കുഞ്ഞാമി ദമ്പതികളുടെ മകനാണ് അൻദ്രു. ഭാര്യ: ജമീല, മക്കൾ: അൻവർ, അഷ്‌ക്കർ, താഹിറ, ജസീല, അരീഫ. മരണാനന്തര നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഇശ നമസ്കാരശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Kozhikode native died in road accident in Madina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.