കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമ അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമ (73) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഗോവയിലായിരുന്നു അന്ത്യം.

ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന സതീഷ് ശർമ മൂന്ന് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. റായ്ബറേലി, അമേത്തി മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്. 1993 മുതൽ 96 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു.

1947 ഒക്ടോബർ 11ന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലായിരുന്നു ജനനം. പൈലറ്റായിരുന്ന സതീഷ് ശർമ 1983ലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മാറുകയും ചെയ്തു. 2004 മുതൽ 2016 വരെ മധ്യപ്രദേശിനെയും ഉത്തരാഖണ്ഡിനെയും യു.പിയെയും പ്രതിനിധീകരിച്ച് രാജ്യസഭാംഗമായിരുന്നു. 

Tags:    
News Summary - former Union minister Captain Satish Sharma passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.