Posted On
date_range Updated On
date_range നാലര പതിറ്റാണ്ട് കുവൈത്ത് പ്രവാസിയായിരുന്ന ടി.ജെ. ജെയിംസ് നാട്ടില്‍ നിര്യാതനായി
കുവൈത്ത് സിറ്റി: പായിപ്പാട് തോട്ടായിക്കടവില്‍ ടി.ജെ. ജെയിംസ് (76) നിര്യാതനായി. 45 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്നു. കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ ലാബ് ഫിസിഷ്യാനായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പായിപ്പാട് ലൂര്‍ദ് മാതാ പള്ളി കുടുംബക്കല്ലറയില്‍ നടക്കും. കടമാന്‍കുളം തങ്ങളത്തില്‍ കുടുംബാംഗമായ മറിയാമ്മ ജെയിംസ് ആണ് ഭാര്യ. മക്കള്‍: ലൗലി ജെയിംസ്, ജോസഫ് ജെയിംസ് (ഇരുവരും കുവൈത്ത്), ലീനാ ജെയിംസ് (യു.എസ്.എ). മരുമക്കള്‍: ജോജി ജോസ് പ്ലാന്തോട്ടം (പൂഞ്ഞാര്‍), നീതി തോമസ് അഴകശ്ശേരിയില്‍ (ഇരുവരും കുവൈത്ത്), ലൗവല്‍ മാത്യൂസ് സ്പ്രിംഗ് ഫീല്‍ഡ് (യു.എസ്.എ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.