കര്‍ഷകന്‍ ജീവനൊടുക്കി; വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

കണ്ണൂര്‍: അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യന്‍ (71) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതന്‍ ആയിരുന്നു.

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് രണ്ടേക്കര്‍ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വര്‍ഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹതയുണ്ടായില്ല. സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്തത്തില്‍ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

പേരാവൂരിൽ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിക്ക് നൽകാൻ സങ്കടഹരജി തയ്യാറാക്കിയിരുന്നു. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനത്തിലുണ്ടായിരുന്നു. എന്നാൽ, ഇതു സമർപ്പിക്കും മുൻപെ മരിക്കുകയായിരുന്നു. 

Tags:    
News Summary - Farmer as dead; The relatives said that they had to give up farming due to wild animal harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.