ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

മ​നാ​മ: ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​യ്യി​ൽ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി വി.​സി. ശി​വ​പ്ര​സാ​ദാ​ണ് (58) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ​യി​ലെ ഓ​ഫി​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.മു​മ്പ് അ​ബൂ​ദ​ബി​യി​ലും ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: പ്രീ​തി (ചി​ന്മ​യ മി​ഷ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ).മ​ക്ക​ൾ: വൈ​ഷ്ണ​വ് (അ​രി​സ്റ്റ, ബം​ഗ​ളൂ​രു), വൈ​ഭ​വ് (വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ന, മ​ണി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.