എ.എം.എം. നൂറുദ്ദീന്‍
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ സാമൂഹിക-സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്ന എ.എം.എം. നൂറുദ്ദീന്‍ (69) നാട്ടില്‍ നിര്യാതനായി. 40 വര്‍ഷത്തോളം റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിച്ച നൂറുദ്ദീന്‍ വാടാനപ്പള്ളി വെസ്റ്റ് തൃത്തല്ലൂര്‍ അമ്പലത്ത് വീട്ടില്‍ പരേതനായ എ.കെ. മുഹമ്മദ് ഹാജി -സഫിയ ദമ്പതികളുടെ മകനാണ്.
ശാരീരികസ്വസ്ഥതയത്തെുടര്‍ന്ന് ചികില്‍സയിലിരിക്കെ വ്യാഴാഴ്ച്ച ഉച്ചക്കായിരുന്നു അന്ത്യം. ദീര്‍ഘനാള്‍ യു.എ.ഇയിലെ മാള്‍സന്‍ ട്രേഡിങ് സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച നൂറുദ്ദീന്‍ റാക് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ സ്കൂള്‍, കേരള സമാജം, ഇന്‍കാസ്, ഗള്‍ഫ് മാധ്യമം വിചാരവേദി റാക് ചാപ്റ്റര്‍ തുടങ്ങി യു.എ.ഇയിലെ വിവിധ കൂട്ടായ്മകളില്‍ നേതൃതലത്തില്‍ സജീവമായിരുന്നു.
തൃത്തല്ലൂര്‍ കുടുംബ മസ്ജിദ്, തെക്കെ ജുമാ മസ്ജിദ് തുടങ്ങിയവയുടെ മുതവല്ലിയായ നൂറുദ്ദീന്‍ റാക് വെറ്ററന്‍സ് അസോസിയേഷന്‍ മുന്‍ ചെയർമാനാണ്. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് വെസ്റ്റ് തൃത്തല്ലൂര്‍ കുടുംബ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ബഷീറ. മക്കള്‍: നബീല്‍ (അബൂദബി), നിബിന്‍ (ദുബൈ), നാഫിയ (അബൂദബി). മരുമക്കള്‍: അഞ്ജും ഫര്‍സാന, റൂബി അലീന, ഷഹീര്‍ പൂപ്പറമ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.