തൃശൂർ: ആരോഗ്യ വകുപ്പ് റിട്ട.അഡീഷനൽ ഡയറക്ടർ (വിജിലൻസ്) ചെമ്പൂക്കാവ് ശ്രീലക്ഷ്മിയിൽ ഡോ. കെ.എസ്. പിള്ള (84) അന്തരിച്ചു. തൃശൂർ താലൂക്ക് എൻ.എസ്.എസ് യൂനിയൻ മുൻ പ്രസിഡന്റ്, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മുൻ അംഗം, ചെമ്പൂക്കാവ് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, തൃശൂർ മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സ്ഥാപക ഡയറക്ടർ ബോർഡ് അംഗം, തൃശൂർ സ്പോർട്സ് കൗൺസിൽ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ്, തൃശൂർ ഷട്ടിൽ ബാഡ്മിന്റൺ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്, തൃശൂർ പബ്ലിക്ക് ലൈബ്രറി ഭരണ സമിതി അംഗം, കേരള ഓർത്തോപീഡിക് അസോസിയേഷൻ മുൻ പ്രസിഡന്റ്, തൃശൂർ ഓർത്തോപീഡിക് ക്ലബ്ബ് മുൻ പ്രസിഡന്റ്, ഐ.എം.എ തൃശൂർ ബ്രാഞ്ച് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഡോ.എൽ. വിജയലക്ഷ്മി. മക്കൾ: ഡോ. ഗോപാൽ എസ്. പിള്ള (എച്ച്.ഒ.ഡി, ഒഫ്ത്താൽമോളജി അമൃത ഹോസ്പിറ്റൽ എറണാകുളം), ഡോ. ലക്ഷ്മി (എച്ച് എൽ എൽ). മരുമക്കൾ: ഡോ. സരിത വി. നായർ (ഗവ. മെഡിക്കൽ കോളജ് കളമശ്ശേരി), ഡോ. ദീപേന്ദ്രൻ (ഐ.എസ്.ആർ.ഒ ഡെപ്യൂട്ടി ഡയറക്ടർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.