Posted On
date_range Updated On
date_range എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
കാസര്‍കോട്: രാജപുരം ചാമുണ്ഡിക്കുന്നിൽ എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. രാജപുരം ചാമുണ്ഡിക്കുന്നിലെ തെക്കേതിൽ ഹൗസിൽ രഘുനാഥൻ നായരുടെ ഭാര്യ വിമലകുമാരി (58), മകള്‍ മാളു എന്ന രേഷ്മ (28) എന്നിവരാണ് മരിച്ചത്. രേഷ്മയെ കൊലപ്പെടുത്തി അമ്മ വിമലകുമാരി ജീവനൊടുക്കിയതായാണ് നിഗമനം.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രേഷ്മയുടെ മൃതദേഹം വീട്ടുമുറിയിലെ കട്ടിലിലും വിമലയെ അടുക്കളയിലെ ചായ്പിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്ത് മുറുക്കി കൊന്നതാണെന്ന് കരുതുന്നു. വിമല -രഘനാഥൻ നായർ ദമ്പതികൾക്ക് രേഷ്മയെ കൂടാതെ രണ്ട് ആൺകുട്ടികൾ കൂടിയുണ്ട്.
സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. .മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.