താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 19കാരൻ ജീവനൊടുക്കി. വിവാഹം കുറച്ചുകാലം കഴിഞ്ഞിട്ട് മതിയെന്ന് മാതാപിതാക്കൾ നിർദേശിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് 19കാരൻ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
നവംബർ 30നാണ് സംഭവം. ഝാർഖണ്ഡ് സ്വദേശിയാണ് യുവാവ്. അവിടെയുള്ള പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസുവരെ കാത്തുനിൽക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിർദേശം. ഇത് യുവാവിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കി. നവംബർ 30ന് വീടിന്റെ സീലിങ്ങിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അനേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.