ആലീസ് വോങ്
സാൻ ഫ്രാൻസിസ്കോ: സ്വതന്ത്ര നിലപാടും തീവ്രമായ രചനകളുംകൊണ്ട് എണ്ണമറ്റ ആളുകൾക്ക് പ്രചോദനമായിരുന്ന ഭിന്നശേഷി അവകാശ പ്രവർത്തകയും ഗ്രന്ഥകാരിയുമായ ആലീസ് വോങ് നിര്യാതയായി.
51 വയസ്സായിരുന്നു. അണുബാധയെ തുടർന്ന് സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭിന്നശേഷിക്കാർ, കറുത്ത വർഗക്കാർ, ട്രാൻസ്ജെൻഡറുകൾ, കുടിയേറ്റക്കാർ തുടങ്ങിയ അവശ വിഭാഗങ്ങളുടെ സ്വാതന്ത്ര്യം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനവും രചനകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.