നിഷാം
Posted On
date_range Updated On
date_range സഹോദരിയുമായി വഴക്കിട്ടതിന്റെ മനോവിഷമത്തിൽ 16കാരൻ ആത്മഹത്യ ചെയ്തു
പൊന്നാനി: സഹോദരിയുമായി വഴക്കുണ്ടായതിെൻറ മനോവിഷമത്തിൽ പൊന്നാനി സ്വദേശിയായ 16കാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്മഹത്യ ചെയ്തത്. വഴക്കിട്ട വിവരം വീട്ടിൽ അറിയുമെന്ന് ഭയന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. പൊന്നാനി എം.ഐ ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയാറെടുക്കുകയായിരുന്നു.
പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: നിഷാന, നിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.