Posted On
date_range Updated On
date_range സഹോദരീ ഭർത്താവിനെ 15 കാരൻ വെട്ടിക്കൊന്നു
മാർത്താണ്ഡം: മദ്യപിച്ച് സഹോദരിയുമായി പ്രശ്നമുണ്ടാക്കിയ സഹോദരീഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി. പാകോട് മണിക്കാവിളയിൽ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്പാണ് മാതാവിന്റെ വീട്ടിൽ വന്നത്.
ഇവരുടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ അസുഖം കാരണം ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന വിജു, ആശുപത്രിയിൽ പോയശേഷം സൗമ്യയുടെ വീട്ടിൽ മടങ്ങി എത്തി. വീണ്ടും ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടായി. ഇത് കേട്ടുകൊണ്ടിരുന്ന സൗമ്യയുടെ സഹോദരൻ വിജുവിനെ വെട്ടി പരിക്കേൽപ്പിച്ചു.
തുടർന്ന് കുഴിത്തുറ സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ വിജു മരിച്ചു. വിജുവിന്റെ സഹോദരന്റെ പരാതിയെ തുടർന്ന് മാർത്താണ്ഡം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.