കോപ്പിയടി പിടികൂടി; എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

ബംഗളൂരു: സ്കൂൾ പരീക്ഷയിൽ കോപ്പിയടി പിടിച്ചതിനെ തുടർന്ന് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി. ബംഗളൂരു രജരാജേശ്വരി നഗർ സ്വദേശി ധീരജ് കുമാർ (13) ആണ് മരിച്ചത്.

പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയിൽപെട്ട അധ്യാപിക ധീരജിനെ പ്രിൻസിപ്പലിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.

പഠിക്കാൻ മിടുക്കനായ വിദ്യാർഥിയായതിനാൽ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നുമെടുത്തില്ലെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ, വീട്ടിലെത്തിയ വിദ്യാർഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056  

Tags:    
News Summary - Class 8 boy Student Commits Suicide After Teacher Scolds Her For Cheating in Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.