Posted On
date_range Updated On
date_range ഡോ. സെയ്ത് സൽമ
വെള്ളിമാട്കുന്ന്: പയ്യടിമേത്തൽ ഡോ. സെയ്ത് സൽമ (62) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് കോളജ് പ്രഫസർ, തൃശൂർ മെഡിക്കൽ കോളജ് നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ, പെരിന്തൽമണ്ണ അൽശിഫ നഴ്സിങ് കോളജ് പ്രിൻസിപ്പൽ എന്നീ തസ്തതികകളിൽ സേവനമനുഷ്ഠിച്ചു.
ഭർത്താവ്: മുസ്‍ലിംലീഗ് നോർത്ത് മണ്ഡലം സെക്രട്ടറിയും മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ പി.എം. കോയ(റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: എൻജി. ഇർഷാദ് അലി, ഡോ. ഫമൈസ (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: റിയാസ് (കൊല്ലം), എഞ്ചി.സുമി (ആസ്ട്രേലിയ). പാലക്കാട് പുതുനഗരം കരിപ്പോട് പരേതരായ സെയ്ത് മുഹമ്മദ് റാവുത്തറിന്‍റെയും മൈമൂനയുടെയും മകളാണ്. സഹോദരങ്ങൾ: ഖാജ മൊയ്തീൻ, സേട്ടു അണ്ണൻ, റാബിയ ഉമ്മ. മയ്യത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.