സർതാജ് ഷെയ്ഖ് ബാബു 

സന്ദർശക വിസയിലെത്തി ഹഫർ അൽ ബാത്തിനിൽ മരിച്ച തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി

ഹഫർ അൽ ബാത്തിൻ: എട്ട് മാസം മുമ്പ് സൗദിയിലെ ഹഫർ അൽ ബാത്തിനിൽ ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ ശേഷം മരിച്ച തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി. നാല് പതിറ്റാണ്ടോളമായി ഹഫർ അൽ ബാത്തിനിൽ ജോലി ചെയ്തുവരുന്ന അബ്ദുൽ ഖഫൂർ ബാബുവിന്റെ ഭാര്യ സർതാജ് ഷെയ്ഖ് ബാബു (50) ആണ് മരിച്ചത്.

അസുഖബാധിതയായി ഒരു മാസമായി നൂർഖാൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ ഈ മാസം അഞ്ചിന് രാത്രിയോടെയാണ് മരിച്ചത്.

മക്കൾ: ശൈഖ് ഖാലിദ്, ഖുലൂദ് ബീഗം. മരണാന്തര നിയമനടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഇന്ന് ഹഫർ അൽ ബാത്തിനിൽ ഇവരുടെ മൃതദേഹം ഖബറടക്കി. മകൻ ശൈഖ് ഖാലിദ് നാട്ടിൽ നിന്നെത്തി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Body of Tamil Nadu woman who died in Hafr Al-Batin on a visit visa buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.