അൽ അഹ്‌സയിൽ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അൽ അഹ്‌സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ ചികിത്സയിലിരിക്കെ നിര്യാതനായ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ആരുൾ ജെയിംസി​െൻറ (50) മൃതദേഹം ജന്മനാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. സംസ്‌കാര ചടങ്ങുകൾ സ്വദേശത്ത് നടക്കും.

14 വർഷമായി അൽ അഹ്‌സയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരാഴ്ച മുമ്പാണ് അൽ അഹ്​സയിലെ ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പത്രോസ്-മരിയതങ്കം ദമ്പതികളുടെ മകനാണ്.

റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും പ്രാദേശിക പൊലിസ് അധികൃതരുടെയും പൂർണ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും അൽ അഹ്​സ ഏരിയാകമ്മിറ്റി ജീവകാരുണ്യ വിഭാഗം മേധാവിയുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് യാത്രാനടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ആരുൾ ജെയിംസി​െൻറ അകാല വിയോഗത്തിൽ ഒ.ഐ.സി.സി അൽ അഹ്‌സ കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Body of Kanyakumari Native Who Died in Al Ahsa Brought Back Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.