ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

ജിദ്ദ:  ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. ജിദ്ദക്കടുത്ത് റാബക്കിൽ ജോലിചെയ്യുന്ന തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശി പാണ്ടികശാല നൗഷാദ് (49) ആണ് മരിച്ചത്. ചികിത്സക്കിടെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പിതാവ്: പരേതനായ പാണ്ടികശാല ആലികുട്ടി. ഭാര്യ: സുബീന, മകൾ: റുബീന നൗഷാദ്. സഹോദരങ്ങൾ ഷീജ, സോഫിയ, ഷാജി, സുഹൈൽ, സഹൽ, സൂര്യ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Alappuzha native dies of heart attack in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.