കിടപ്പു രോഗിയായ മാതാവും മകനും മരിച്ച നിലയിൽ

ചെറുപുഴ (കണ്ണൂർ): പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പാടിയോട്ടു ചാലിൽ കിടപ്പു രോഗിയായ മാതാവിനെ കട്ടിലിൽ മരിച്ച നിലയിലും മകനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

ഉമ്മിണിയാണത്തെ പടിഞ്ഞാറെപുരയിൽ ശ്രീധരന്‍റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടത്.

അമ്മ മരിച്ച വിഷമത്തിൽ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പ്രത്യുഷ് ഓൺലൈൻ ഉല്പന്നങ്ങളുടെ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജി​േലക്ക്​ മാറ്റി.

Tags:    
News Summary - Bed sick mother and son found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-22 07:39 GMT