Posted On
date_range Updated On
date_range കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങൽ എം.എൽ.എയുടെ മകൻ മരിച്ചു
തിരുവനന്തപുരം: പള്ളിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങൽ എം.എൽ.എയുടെ മകൻ മരിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബികയുടെ മകൻ വിനീത്(34)ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്താണ് അപകടം നടന്നത്. വർക്കലയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിർദിശയിൽ വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. പിതാവ് കെ.വാരിജാക്ഷൻ സി.പി.എം. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരന്‍ വിനീഷ് (സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.