തിരുവനന്തപുരം: സ്തുത്യർഹമായ ജനകീയ സേവനങ്ങളിലൂടെ ശ്രദ്ധേയയായ കമ്യൂണിറ്റി പൊലീസ് എ.എസ്.ഐ സുൽഫത്ത് അന്തരിച്ചു.
തിരുവനന്തപുരം ഭരതന്നൂർ മാറണാട് സ്വദേശിയാണ്. ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. സർക്കാരിന്‍റെ ഹജ്ജ് വളന്റിയറായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, ബാഡ്ജ് എന്നിവ ലഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍സ് പൊലീസിന് ട്രയിനിങ് നൽകുകയും വിവിധ പരിശീലന ക്ലാസുകൾ നയിക്കുകയും ചെയ്തിട്ടുണ്ട്. പെരിങ്ങമ്മല ഇക്ബാൽ കോളേജ് യൂനിയൻ വൈസ് ചെയർപേഴ്സൺ, എസ്.എഫ്.ഐ പ്രവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പകൽ പത്തുമണിയോടെ മയ്യത്ത് ഭരതന്നൂർ വണ്ടികിടക്കുംപൊയ്കയിലെ വസതിയിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.