എസ്.തനിഷ്ക
ബംഗളൂരു: വൈദ്യുത തൂണിൽ തൊട്ടതിനെ തുടർന്ന് പെൺകുട്ടിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ആനേക്കലിന് സമീപമാണ് സംഭവം. നാരായണഘട്ടയിൽ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എസ്.തനിഷ്കയാണ് (11) മരിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി അബദ്ധത്തിൽ വൈദ്യുത തൂണിൽ തട്ടിയതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
എർത്തിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ മൂലമാണ് അപായം എന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു. ഇരയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂര്യ സിറ്റി പൊലീസ് സ്റ്റേഷനിൽ ബെസ്കോം (ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി), പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എഫ്.എസ്.എൽ സംഘം പരിശോധനക്ക് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.