Posted On
date_range Updated On
date_range സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ആറാട്ടുപുഴ: സുഹൃത്തിന്‍റെ വീട്ടിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കണ്ടല്ലൂർ തെക്ക് അഖിൽനിവാസിൽ പരേതനായ അജിത് കുമാറിന്‍റെ മകൻ അരുണാണ് (കൊച്ചുണ്ണി-21) മരിച്ചത്.
ഞായറാഴ്ച ഉച്ച രണ്ടരയോടെ പുതിയവിള വടക്കൻ കോയിക്കൽ ഭാഗത്തുള്ള കൂട്ടുകാരന്‍റെ വീട്ടിൽ എത്തിയ യുവാവ് അവിടെ വെച്ച് കുഴഞ്ഞു വീണു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷമേ പോസ്റ്റുമോർട്ടം നടത്തുകയുള്ളൂ. മാതാവ്: അന്നമ്മ. സഹോദരൻ: അഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.