Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
അമ്പലപ്പുഴ; മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് 16 ാം വാര്‍ഡില്‍ കായല്‍വാരം വീട്ടില്‍ ശിശുപാലന്‍(62) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടെ പുറക്കാട് തീരത്തുനിന്നും പരാശക്തി വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. പുലര്‍ച്ചെ തിരികെ തീരത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീരത്തെത്തിയപ്പോഴേക്കും മരിച്ചു. ഭാര്യ ഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.