Posted On
date_range Updated On
date_range വയോധികയും പേരമകന്‍റെ ഭാര്യയും ഒരുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു
കായംകുളം: ബന്ധുക്കൾ ഒരു മണിക്കൂർ വ്യ ത്യാസത്തിൽ മരിച്ചു. എരുവ കണ്ടത്തിൽ പറമ്പിൽ പരേതനായ അബൂബക്കർ കുഞ്ഞിന്‍റെ ഭാര്യ ഫാത്തിമാകുഞ്ഞ് (95), മകളുടെ മകൻ സലിം മുസ്ലിയാരുടെ ഭാര്യ റജീന (44) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറിന് ഫാത്തിമാ കുഞ്ഞും ഏഴിന് റജീനയും മരിച്ചു. ഇരുവരേയും പുത്തൻ തെരുവ് ജുമാ മസ്ജിദിൽ ഖബറടക്കി. ഫാത്തിമാകുഞ്ഞിന്‍റെ മകൾ: സുലേഖ. മരുമകൻ: അക്ബർ കുട്ടി. റജീനയുടെ മക്കൾ: നാഫിയ, ഐഷ. മരുമകൻ: ഷാനിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.