Posted On
date_range Updated On
date_range പത്ത് വയസ്സുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ
കായംകുളം: പത്ത് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എരുവ കിഴക്ക് കാവിൽ വീട്ടിൽ വേണുവിൻെറ ഏക മകൻ അക്ഷയാണ് (അപ്പു) മരിച്ചത്.
കായംകുളം എയ്ഞ്ചൽ ആർക്ക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ് ഉദയകുമാരി കായംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്. അക്ഷയ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
പിതാവ് വിദേശത്താണ്. കായംകുളം പൊലീസ് കേസെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.