Posted On
date_range Updated On
date_range കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
ഹരിപ്പാട്: കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പ്ലംബിങ് തൊഴിലാളി മരിച്ചു. പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് (തുണ്ടയ്യത്ത്) വർഗീസ് കോശി (ലാജി-43)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കെ.എസ്ആർ.ടി.സി ബസ്സ്റ്റേഷനടുത്ത് ദേശീയ പാതയോരത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് വീണു മരിച്ചത്.
പൊളിച്ചുപണിയുന്ന കെട്ടിടത്തിൽ പ്ലംബിങ് ജോലികൾ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിലാണ്. സംസ്ക്കാരം പിന്നീട്. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: കെസിയ (10), ക്രിസ്റ്റീന(6).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.