Posted On
date_range Updated On
date_range പ്രഫ. എബ്രഹാം അറക്കൽ അന്തരിച്ചു
ആലപ്പുഴ: അധ്യാപകനും പ്രമുഖ സഭാ ചരിത്രകാരനുമായ പ്രഫ. എബ്രഹാം അറക്കൽ അന്തരിച്ചു. എറണാകുളം മഹാരാജാസ്, പാലക്കാട് ഗവ. വിക്ടോറിയ തുടങ്ങിയ കോളജുകളിൽ പ്രിൻസിപ്പലായും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിലും കേരള സർവകലാശാല സെനറ്റിലും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2007ൽ ഷെവലിയർ പദവി നൽകി ആദരിച്ചു. സദ് വാർത്ത ദിനപത്രത്തിന്‍റെ ചീഫ് എഡിറ്ററുമായിരുന്നു.
പരേതനായ മുൻ ആലപ്പുഴ എം.എൽ.എ അഡ്വ. ഈപ്പൻ അറക്കലിന്‍റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ആലപ്പുഴ സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപികയായിരുന്ന പരേതയായ റീനി എബ്രഹാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.