ജോഷി
Posted On
date_range Updated On
date_range വാഹനാപകടം: ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ചന്തിരൂർ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചന്തിരൂർ നികർത്തിൽ ജോഷി (47) ആണ് മരിച്ചത്. ഒരു വർഷം മുൻപ് അരൂർ ക്ഷേത്രം കവലയിലായിരുന്നു അപകടം.
സൈക്കിളിൽ ഞണ്ട് വിൽപനക്കായി പോകുമ്പോൾ തെക്ക് നിന്ന് വടക്കോട്ട് പോകുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം. മത്സ്യ തൊഴിലാളിയായിരുന്നു. ഭാര്യ: രജനി. മക്കൾ: കൃഷ്ണപ്രിയ, അജ്ഞനാ ജോഷി. മരുമകൻ: അർജുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.